നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

0
43

ചാലക്കുടി: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പരിയാരം മംഗലം കോളനി ഇരിങ്ങാപ്പിള്ളി ശ്രീമോന്‍(15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരിയാരം എടതലപറമ്പില്‍ അനുമോനെ(18) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെ പരിയാരം സി.എസ്.ആര്‍.ഐ വളവില്‍ വെച്ചായിരുന്നു അപകടം.