ലോകത്തിലെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാന്‍ ആയിരുന്നു: ബിജെപി എംഎല്‍എ

0
52

ന്യൂഡല്‍ഹി: വിവാദങ്ങളിലൂടെ വാര്‍ത്തകളിലിടം നേടിയ രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ പുതിയ പ്രസ്താവനയുമായി രംഗത്ത്. ഹനുമാന്‍ ആയിരുന്നു ലോകത്തിലെ ആദ്യത്തെ ആദിവാസി നേതാവെന്നാണ് അഹൂജയുടെ പുതിയ പ്രസ്താവന.

ആദ്യ ആദിവാസി നേതാവായ ഹനുമാന്‍ തന്നെയാണ് അവരുടെ ആദ്യ ദൈവമെന്നും വനവാസക്കാലത്ത് ചിത്രകുടത്തില്‍ നിന്ന് രാജ്യത്തിന്റെ കിഴക്ക് ഭാഗത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹനുമാന്റെ നേതൃത്വത്തിലുള്ള ആദിവാസി സേനയെ അഭ്യാസമുറകള്‍ പഠിപ്പിച്ചത് ശ്രീരാമനായിരുന്നുവെന്നും അഹൂജ പറഞ്ഞു.

ഏപ്രില്‍ 2ന് നടത്തിയ ഭാരത് ബന്ദില്‍ ഹനുമാന്റെ ചിത്രം ആദരവില്ലാതെ ഉപയോഗിച്ചതില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്നും അഹൂജ പറഞ്ഞു. 2016 ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാമ്പസിനെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് അഹൂജയെ ആദ്യമായി വാര്‍ത്തകളിലെത്തിക്കുന്നത്. ക്യാമ്പസില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന കാലത്ത് ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകളും മദ്യകുപ്പികളും കണ്ടെത്തിയെന്നായിരുന്നു അഹൂജയുടെ പ്രസ്താവന.