പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിങ് ഇന്ത്യയില്‍ തുടങ്ങി. ആദ്യ 50 പേര്‍ക്ക് മാത്രമായിരിക്കും ബുക്കിങ്ങിന് അവസരം ലഭിക്കുക. ഇന്ത്യയിലെ 22 നഗരങ്ങളിലുള്ള വിങ് വേള്‍ഡ് ഔട്ട്ലെറ്റുകള് വഴിയും ഹോണ്ട ടു വീലേഴ്സ് ഇന്ത്യ ഡോട്ട് കോമില് ലോഗിന്‍ ചെയ്തും ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താം. ഇക്കാരണത്താല്‍ ആദ്യം ബുക്ക് ചെയ്യുന്ന അമ്പതു ഉപഭോക്താക്കള്‍ക്കു മാത്രമെ 2018 ആഫ്രിക്ക ട്വിന്‍ ലഭിക്കുകയുള്ളു. 13.23 ലക്ഷം രൂപയാണ് ആഫ്രിക്ക ട്വിന്നിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.
രാജ്യത്തുള്ള 22 ഹോണ്ട വിങ്ങ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മോഡലിനെ ബുക്ക് ചെയ്യാം. ആഫ്രിക്ക ട്വിന്‍ ബുക്ക് ചെയ്യുന്ന ഏതാനും ഭാഗ്യശാലികള്‍ക്ക് മോട്ടോ ജിപി മത്സരം വേദിയിലിരുന്നു കാണാനുള്ള സുവര്‍ണാവസരവും ലഭിക്കും.
എന്‍ജിനില്‍ മാറ്റമില്ല. 998 സിസി ഫോര്‍ സ്ട്രോക്ക് ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന് 7500 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 98 എന്‍എം ടോര്‍ക്കുമേകും. അമേരിക്കന്‍ സ്പെ്ക്കിന് സമാനമായി ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് പതിപ്പിലാണ് 2018 ആഫ്രിക്ക ട്വിന്‍ ലഭ്യമാകുക. നഗരങ്ങളിലെ റൈഡിങിന് ഓട്ടോമാറ്റിക് ഡി മോഡ് പ്രയോജനകരമാകുമ്ബോള് എം.ടി. മോഡ് പൂര്‍ണമായും മാനുവല്‍ കണ്ട്രോള് സാധ്യമാക്കുന്നു. ഓട്ടോമാറ്റിക് എസ് മോഡ് മൂന്നു തലങ്ങളിലുള്ള സ്പോര്‍ട്ടി റൈഡിങും സാധ്യമാക്കും.
ഇരട്ട ക്ലച്ച് ട്രാന്സ്മിഷന് മൂന്നു വ്യത്യസ്ത രീതികളില്‍ ലഭ്യമാകും. ത്രോട്ടില്‍ ബൈ വയര്‍, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്ട്രോള്, ഇരട്ട ക്ലച്ച് ട്രാന്സ്മിഷന് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ആഫ്രിക്ക ട്വിന്‍ എത്തുന്നത്.