കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി

0
55

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ മരണസംഖ്യ 14 ആയി. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ദിവസങ്ങളായി തുടരുന്ന തിരച്ചിലിനും ഇതോടെ അവസാനമാകും. അബ്ദുറഹിമാനും (60) മകന്‍ ജാഫറും(35) ഇദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ജാസിമും(അഞ്ച്) നേരത്തേ മരിച്ചിരുന്നു