സ്വീഡന്‍-ദക്ഷിണ കൊറിയ പോരാട്ടം; ആദ്യ പകുതി ഗോള്‍രഹിതം

0
43

നിഷ്‌നി: ഗ്രൂപ്പ് എഫില്‍ സ്വീഡനും ദക്ഷിണ കൊറിയയും തമ്മിലെ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ കളിയുടെ നിയന്ത്രണം ദക്ഷിണ കൊറിയയില്‍ നിന്നും സ്വീഡന്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇരു ടീമുകളും എതിരാളിയുടെ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിക്കുന്നതില്‍ മികവ് കാട്ടിയെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ പോയി.