കേരള സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തി

0
43

കേരള സര്‍വകലാശാലയുടെ 2018-19 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് (http://admissions.keralauniversity.ac.in) വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്ബറും പാസ് വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം.

ഒന്നും, രണ്ടും ഘട്ടങ്ങളില്‍ അലോട്ട്മെന്റ് ലഭിക്കാത്തവരും എന്നാല്‍ മൂന്നാം ഘട്ടത്തില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ ഓണ്‍ലൈനായോ അല്ലാത്ത പക്ഷം വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം അഡ്മിഷന്‍ ഫീസ് അടയ്ക്കാനുളള ചെലാന്‍ പ്രിന്റ് ഔട്ട് എടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം.

അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ്. ചെലാന്‍ മുഖേന ഫീസ് അടയ്ക്കുന്നവര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം (ജേര്‍ണല്‍ നമ്ബര്‍) യഥാസമയം വെബ്‌സൈറ്റില്‍ നല്‍കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതും അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ എത്തി അലോട്ട്മെന്റ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അഡ്മിഷന്‍ എടുക്കേണ്ടതുമാണ്.