ഇന്റഗ്രേറ്റഡ‌് പഞ്ചവത്സര എല്‍എല്‍ബിയ്ക്ക് അപേക്ഷിക്കാം

0
45

ഇന്റഗ്രേറ്റഡ‌് പഞ്ചവത്സര എല്‍എല്‍ബിയ്ക്ക് അപേക്ഷിക്കാം. നാല‌് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ‌് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ‌് പഞ്ചവത്സര എല്‍എല്‍ബി കോഴ‌്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ‌്ക്ക‌് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ഫീസ‌് ജനറല്‍/എസ‌്‌ഇബിസി വിഭാഗത്തിന‌് 600 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന‌് 300 രൂപയുമാണ‌്. അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ ലഭിക്കുന്ന ഇ ചെലാന്‍ ഉപയോഗിച്ച‌് കേരളത്തിലെ ഏതെങ്കിലും ഹെഡ‌്/സബ‌് പോസ്റ്റ‌് ഓഫീസ‌് മുഖേനയോ ഒടുക്കാം.

കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. 2018 ഡിസംബര്‍ 31ന‌് 17 വയസ്സ‌് പൂര്‍ത്തിയാകുന്നവര്‍ക്ക‌് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി സുപ്രീംകോടതിയുടെ അന്തിമവിധിക്ക‌് വിധേയമായിരിക്കും.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന (എസ‌്‌ഇബിസി) വിഭാഗങ്ങള്‍ക്ക‌് 42 ശതമാനം മാര്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗത്തിന‌് 40 ശതമാനം മാര്‍ക്കും മതിയാകും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട‌് എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ 29ന‌് പരീക്ഷ നടത്തും. ജൂലൈ ആറുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ‌്സൈറ്റ‌ുവഴി ഓണ്‍ലൈനായി അപേക്ഷിക്കാം.