ഡല്‍ഹിയില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

0
57

ഡല്‍ഹി:  ഡല്‍ഹിയില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ മഴ തുടരുകയാണ്. മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ഇപ്പോഴും പലയിടങ്ങളിലും മഴ തുടരുകയാണ്. ഇതുവരെ 231. മില്ലിീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്.

ഗുജറാത്ത്, കൊങ്കണ്‍, ഗോവ, ആസം, മേഘാലയ, മണിപ്പൂര്‍, നാഗാലെന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ്, സൗരാഷ്ട്ര -കച്ച്‌ മേഖലകള്‍, ബിഹാര്‍ എന്നിവിടങ്ങളിലും മഴയ്ക്ക്  സാധ്യത ഉണ്ട്.