തമിഴ് പടം 2വിലെ ഗാനം പുറത്തിറങ്ങി

0
48

തമിഴ് പടം 2വിലെ ഗാനം പുറത്തിറങ്ങി. തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെ കളിയാക്കിക്കൊണ്ട് സി എസ് അമുദന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു തമിഴ് പടം. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. തമിഴ്പടം 2.0 എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീട് ഈ പേരു മാറ്റി തമിഴ്പടം 2 എന്നാക്കുകയായിരുന്നു.

തമിഴ്പടം 2വിലെ വീഡിയോ ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ടുതന്നെ ഗാനം ഹിറ്റായിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ തമിഴ് സിനിമയിലെ രാഷ്ട്രീയം, റിയാലിറ്റി ഷോ, ബിഗ് ബോസ് എന്നിവയാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.

ശിവയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. ദിഷ പാണ്ഡൈ, ഐശ്വര്യ മേനോന്‍, സതീഷ്, മോനബാല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.