ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാജിക് പഠിപ്പിക്കാന്‍ നവോദയം പദ്ധതി

0
52

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാജിക് പരിശീലനം നല്‍കാന്‍ നവോദയം പദ്ധതി. സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്താണ് നവോദയം പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റുമായി സഹകരിച്ചാണ് മാജിക് പരിശീലനം നല്‍കുന്നത്.

ഓട്ടിസം, സെറിബ്രല്‍പാള്‍സി എന്നിവയുള്ള കുട്ടികള്‍ക്ക് പിന്തുണയേകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും ജീവിതമാര്‍ഗം തേടാനും പദ്ധതി വഴിയൊരുക്കും. ബ്ലോക്കിനു കീഴിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 25 പേര്‍ക്ക് നവോദയം പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കും. മാജിക് പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കുമായി 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഷാനിഫ പറഞ്ഞു.