സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ ഒഴിവ്

0
94

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കും കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് തസ്തികയിലേക്കും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 10ന് അഭിമുഖത്തിനെത്തണം.

ഡമോണ്‍സ്‌ട്രേറ്റര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് യോഗ്യതയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍ക്ക് കമ്പ്യൂട്ടര്‍ ട്രേഡിലെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്/തുല്യതാ സര്‍ട്ടിഫിക്കറ്റും ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ ട്രേഡിലെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും ഉണ്ടാവണം. ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സിന് ബി.കോം ഫസ്റ്റ് ക്ലാസ്, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് യോഗ്യതയാണാവശ്യം.