വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്/കലാസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ആഗസ്റ്റ് 24 മുതല്‍ 30 വരെ തിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികള്‍ നടക്കുന്നത്. അപേക്ഷകള്‍ ജൂലൈ 15നു വൈകുന്നേരം അഞ്ചിനു മുന്‍പ് ജനറല്‍ കണ്‍വീനര്‍, ഓണാഘോഷം 2018, ടൂറിസം ഡയറക്ടറേറ്റ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം, 695033 (ഫോണ്‍: 0471 2560426) എന്ന വിലാസത്തില്‍ ലഭിക്കണം.