ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന് ഡൽഹിയിൽ

0
50

ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന് ഡൽഹിയിൽ. യോഗത്തിൽ ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിമാരായ വി.എസ്.സുനിൽകുമാറും പി തിലോത്തമനും യോഗത്തിൽ പങ്കെടുക്കും.

നെല്ല് സംഭരണത്തിനുള്ള കേന്ദ്ര മാനദ‍ണ്ഡത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും. നൂറ് കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി ലഭിക്കണമെന്നാണ് കേന്ദ്ര മാനദണ്ഡം. കേരളത്തിൽ 64 കിലോയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാനദണ്ഡത്തിൽ ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നത്.