രൂപയുടെ മൂല്യത്തിന് റെ​ക്കോ​ഡ് തക​ര്‍​ച്ച

0
44

രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ് വ്യാ​ഴാ​ഴ്​​ച ഒ​രു ഘ​ട്ട​ത്തി​ല്‍ 69.09 വ​രെ​യെ​ത്തി. തു​ട​ര്‍​ന്നു​ള്ള വ്യാ​പാ​ര​ത്തി​നി​ട​യി​ല്‍ മൂ​ല്യം 68.79ലേ​ക്ക് പി​ടി​ച്ചു​ക​യ​റി​യെ​ങ്കി​ലും, രൂ​പ​യു​ടെ ത​ക​ര്‍​ച്ച കൂ​ടു​ത​ല്‍ വി​ല​ക്ക​യ​റ്റ​ത്തി​നും നാ​ണ്യ​പ്പെ​രു​പ്പ​ത്തി​നും ഇ​ട​യാ​ക്കും.

കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 68.61 രൂപയിൽനിന്ന് 68.89 നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കൂ​ടു​ക​യും വി​ദേ​ശ​നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു പ​ണം പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു രൂ​പ​യു​ടെ ഇ​ടി​വ്. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്.

രാ​വി​ലെ 39 പൈ​സ കൂ​ടി 69.10 രൂ​പ​യി​ല്‍ ഡോ​ള​ര്‍ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് റി​സ​ര്‍​വ് ബാ​ങ്ക് കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി. ഡോ​ള​ര്‍ കൂ​ടു​ത​ലാ​യി വി​ല്പ​ന​യ്ക്കി​റ​ക്കി​യ​തോ​ടെ നി​ര​ക്ക് അ​ല്പം താ​ണു. ഒ​ടു​വി​ല്‍ 68.79 രൂ​പ​യി​ല്‍ ഡോ​ള​ര്‍ ക്ലോ​സ് ചെ​യ്തു. ത​ലേ​ന്ന​ത്തേ​ക്കാ​ള്‍ 18 പൈ​സ അ​ധി​കം.

2016 ന​വം​ബ​ര്‍ 29ന് 68.86 ​രൂ​പ വ​രെ ഡോ​ള​ര്‍ ഉ​യ​ര്‍​ന്ന​താ​ണ്. ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക്ലോ​സിം​ഗ് നി​ര​ക്ക് 2013 ഓ​ഗ​സ്റ്റ് 28-ലെ 68.825 ​രൂ​പ​യാ​ണ്. ഇ​ന്ന​ലെ 69.10 വ​രെ ക​യ​റി​യ ഡോ​ള​ര്‍ പി​ന്നീ​ട് തി​രി​ച്ചി​റ​ങ്ങി. ഡോ​ള​ര്‍ 70 രൂ​പ​യ്ക്കു മു​ക​ളി​ല്‍ എ​ത്തു​മെ​ന്നാ​ണു ബ്രോ​ക്ക​റേ​ജു​ക​ള്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ക്രൂ​ഡ് ഓ​യി​ല്‍ വി​ല താ​മ​സി​യാ​തെ വീ​പ്പ​യ്ക്ക് 80 ഡോ​ള​റി​നു മു​ക​ളി​ലാ​കും എ​ന്നാ​ണു നിക്ഷേപ ബാങ്കര്‍മാരുടെ നി​ഗ​മ​നം.

പ്ര​വ​ണ​ത തു​ട​ര്‍​ന്നാ​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് ക​രു​ത​ല്‍ ഡോ​ള​ര്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കേ​ണ്ടി​വ​രും. വി​ല​ക്ക​യ​റ്റ​ത്തി​നും നാ​ണ്യ​പ്പെ​രു​പ്പ​ത്തി​നും പു​റ​മെ, ഭ​വ​ന​വാ​യ്പ പ​ലി​ശ​നി​ര​ക്കു​ക​ളും മ​റ്റും ഉ​യ​രു​ന്ന​തി​ന് അ​ത് കാ​ര​ണ​മാ​കും.
അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല​വ​ര്‍​ധ​ന​യാ​ണ് ഡോ​ള​റി​നു മു​ന്നി​ല്‍ രൂ​പ മു​ട്ടു​കു​ത്തു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണം. 70 ശ​ത​മാ​നം എ​ണ്ണ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​യോ​ട് ഇ​റാ​നി​ല്‍​നി​ന്ന് വാ​ങ്ങ​രു​തെ​ന്ന് നി​ര്‍​ബ​ന്ധി​ക്കു​ക​യാ​ണ്​ അ​മേ​രി​ക്ക. ഇ​റാ​നു​മേ​ല്‍ പു​തി​യ ഉ​പ​രോ​ധം ന​ട​പ്പാ​ക്കു​ന്ന അ​മേ​രി​ക്ക മ​റ്റു രാ​ജ്യ​ങ്ങ​ളെ​യും ഇ​തി​നു നി​ര്‍​ബ​ന്ധി​ക്കു​ന്നു.

എ​ണ്ണ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന ‘ഒ​പെ​ക്’ രാ​ജ്യ​ങ്ങ​ള്‍ വി​ല​ക്ക​യ​റ്റം മു​ന്‍​നി​ര്‍​ത്തി പ്ര​തി​ദി​ന ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ 10 ല​ക്ഷം വീ​പ്പ​യു​ടെ വ​ര്‍​ധ​ന വ​രു​ത്തി​യി​ട്ടും വി​ല​വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം അ​താ​ണ്. ചൈ​ന​യു​മാ​യി അ​മേ​രി​ക്ക​യു​ടെ വ്യാ​പാ​ര​യു​ദ്ധം മു​റു​കി​യ​ത് മ​റ്റൊ​രു പ്ര​ശ്നം.

ചൈ​ന, സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ​ന്‍ ക​റ​ന്‍​സി​ക​ളെ​ല്ലാം മൂ​ല്യ​ത്ത​ക​ര്‍​ച്ച നേ​രി​ടു​ന്നു​ണ്ട്. ഭ​ദ്ര​ത കൂ​ടി​യ ക​റ​ന്‍​സി​യാ​യി മാ​റി​യ​തോ​ടെ ഡോ​ള​റി​നു​ള്ള ഡി​മാ​ന്‍​ഡ്​ വ​ര്‍​ധി​ച്ച​തും മൂ​ല്യ​ത്തി​ല്‍ രൂ​പ​യെ കൂ​ടു​ത​ല്‍ പി​ന്നി​ലേ​ക്ക് ത​ള്ളു​ന്നു.