‘ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

0
59


ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട് ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 1973 ല്‍ ജോണ്‍ ബെല്ലേഴ്‌സ് എഴുതിയ ഗോഥിക് ഹൊറര്‍ നോവലിനെ ആസ്പദമാക്കി എഡ്വേര്‍ഡ് ഗോറിയ ചിത്രീകരിച്ച സിനിമയാണ് ‘ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട്’. എലി റോത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എറിക് ക്രിപ്‌കെയാണ്.

ജാക് ബ്ലാക്ക്, കേറ്റ് ബ്ലാഞ്ചറ്റ്, ഓവന്‍ വാക്കറോ, റെനി എലിസ് ഗോള്‍ഡ്‌സ്‌ബെറി, സണ്ണി സുള്‍ജിക്, കൈല്‍ മക്‌ലക്ലന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിത്തോളജി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബ്രാഡ് ഫിഷര്‍, ജെയിംസ് വാന്‍ഡര്‍ബില്‍റ്റ്, ക്രിപ്‌കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ 21 ന് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്റേറുകളിലെത്തിക്കുന്നത്.