ആസിഫ് അലി ചിത്രം ഇബ് ലീസ്ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
57

ആസിഫ് അലി ചിത്രം ഇബ് ലീസ്ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച അഭിപ്രായം നേടിയ അഡ്വഞ്ചേര്‍സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബ് ലീസ്. ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ മഡോണ സെബാസ്റ്റിനാണ് നായികയായി എത്തുന്നത്.

പ്രേമത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മഡോണ സെബാസ്റ്റിന്‍ ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് അലിയും ഫിദയായി മഡോണയും എത്തുന്നു. ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. വിജേഷ് വിജയന്‍ സംവിധാനം ചെയ്ത മന്ദാരമാണ് അടുത്തതായി വരാനുള്ള മറ്റൊരു ആസിഫലി ചിത്രം.