‘നീരാളി’യിലെ താനനന്നെ തന്നാനാനെ എന്ന ഗാനം എത്തി

0
56

‘നീരാളി’യിലെ താനനന്നെ തന്നാനാനെ എന്ന ഗാനം എത്തി. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘നീരാളി’. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത് എന്ന് മോഹന്‍ലാല്‍ തന്നെ നേരത്തെയിറക്കിയ പ്രമോ വീഡിയോയില്‍ പറയുന്നുണ്ട്.

വജ്ര വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ് ‘നീരാളി’യില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു ട്രാവല്‍ ത്രില്ലര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും ‘നീരാളി’ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രില്ലര്‍ രീതിയില്‍ തികഞ്ഞ കുടുംബപശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്. ഹോളിവുഡ് സ്‌റ്റൈലാണ് ചിത്രത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്. ‘നീരാളി’ ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്ബ്യൂട്ടര്‍ ഗ്രാഫിക്‌സിലാണ് ഒരുങ്ങുന്നത്. ബോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ദരാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

നദിയാ മൊയ്തുവാണ് നായികയായെത്തുന്നത്. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘നീരാളി’. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍, പാര്‍വതി നായര്‍, ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ദസ്‌തോല, എസ്‌ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് ‘നീരാളി’. അജോയ് തന്നെയാണ് എഡിറ്ററും. സ്റ്റീഫന്‍ ദേവസിയാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. നവാഗതനായ സാജു തോമസാണ്‌ ‘നീരാളി’യുടെ തിരക്കഥ എഴുതുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ‘നീരാളി’ നിര്‍മിക്കുന്നത്. അദ്ദേഹം നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ‘നീരാളി’.