പൊലീസിലെ അടിമപ്പണി: ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.വി. രാജുവിനെതിരെ നടപടി

0
25

തിരുവനന്തപുരം: ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് വീട്ടിലെ ടൈല്‍സ് പണി ചെയ്യിപ്പിച്ച ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.വി. രാജുവിനെതിരെ നടപടി. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് വീട്ടിലെ ടൈല്‍സ് പണി ചെയ്യിച്ചത് വിവാദമായിരുന്നു.

പി.വി. രാജുവിന്റെ വീട്ടിൽ ടൈൽ പണിക്കും കോൺക്രീറ്റ് പണിക്കും നാല് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചുവെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി. വീട്ടിൽ ജോലി ചെയ്യുന്ന സമയത്തും ഹാജർബുക്കിൽ ഒപ്പിടുവിച്ചത്. രേഖകളും ദൃശ്യങ്ങളും സഹിതമാണ് പരാതി ലഭിച്ചത്.