കല്യാശേരി (കണ്ണൂര്‍): മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം. ദേശീയപാത 66-ല്‍ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിനു സമീപമുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ മറിയുകയായിരുന്നു. കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി റോഡിന്റെ വശത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ദേശീയപാതയിലെ വലിയ വളവുകളും കുത്തിറക്കങ്ങളും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. കണ്ണപുരം എസ്ഐ മഹേഷ്. ആര്.നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.