ജലന്തറില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്; ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല

0
32

കോട്ടയം: ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന. ബിഷപ്പിനെതിരായ മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം ലഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജലന്തറില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തടഞ്ഞത്.

അതേസമയം, തെളിവു ശേഖരണത്തിന്റെ ഭാഗമായി സഭയില്‍നിന്നു രാജിവച്ചു പുറത്തുപോയ കന്യാസ്ത്രീകളുടെ മൊഴിയും രേഖപ്പെടുത്തും. ബിഷപ്പിന്റെ പെരുമാറ്റദൂഷ്യം മൂലം 18 പേര്‍ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ചു പോയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.