പത്തനംതിട്ടയില്‍ എസ്.എഫ്.ഐ നേതാവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പ്പിച്ചു

0
38

പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്എഫ്ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പ്പിച്ചു. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)ക്കാണ് വെട്ടേറ്റത്‌. ഇന്നലെ അര്‍ദ്ധരാത്രിയില്‍ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

പിന്നില്‍ നിന്ന് എത്തിയ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട പൊലീസ് കേസെടുത്തു.