വര്‍ക്കലയിലെ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ ദിവ്യ. എസ്. അയ്യരുടെ നടപടി തെറ്റെന്ന് കളക്ടറുടെ കണ്ടെത്തല്‍; ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും

0
41

തിരുവനന്തപുരം: വര്‍ക്കലയില്‍ അയിരൂര്‍ വില്ലേജിലെ 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ സബ് കളക്ടര്‍ ദിവ്യ. എസ്. അയ്യരുടെ നടപടി തെറ്റായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കണ്ടെത്തി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍വെ, റവന്യൂ ഉദ്യോഗസ്ഥരോട് ഏറ്റെടുക്കല്‍നടപടികളുമായി മുന്നോട്ട് പോകാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഭൂമിയും രേഖകളും പരിശോധിച്ചതില്‍നിന്ന് 27 സെന്റ് ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമായി. സര്‍ക്കാരിന്റെ ഭൂമി അളന്ന് വേര്‍തിരിച്ച് ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും.

നേരെത്ത ദിവ്യ സര്‍ക്കാര്‍ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി വി.ജോയ് എംഎല്‍എ പരാതി നല്‍കിയിരുന്നു. ഭൂമി നല്‍കിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ദിവ്യ എസ് അയ്യരെ സബ് കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.