അണ്ടര്‍ 20 അത്​ലറ്റിക്​സ് ചാമ്പ്യന്‍ഷിപ്പ്‌: ഇന്ത്യന്‍ താരം ഹിമാ ദാസിന്​ സ്വര്‍ണം

0
43

ടാംപരെ (ഫിന്‍ലാന്‍ഡ്​): ​ലോക അണ്ടര്‍ 20 അത്​ലറ്റിക്​സ്​ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സ്​പ്രിന്‍റര്‍ ഹിമാ ദാസിന്​ സ്വര്‍ണം. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ 51.46 സെക്കന്‍ഡില്‍ ഫിനിഷ്​ ചെയ്​താണ്​ അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്​.

ഇതാദ്യമായാണ്​ ഒരു ഇന്ത്യന്‍ താരം യൂത്ത്​ മീറ്റ്​ ട്രാക്ക്​ ഇനത്തില്‍ സ്വര്‍ണം നേടുന്നത്​. ആണ്‍കുട്ടികളുടെ ലോങ്​ജംപ്​ ഫൈനലില്‍ കടന്ന മലയാളി താരം എം. ശ്രീശങ്കര്‍ ആറാം സ്​ഥാനത്താണ്​ ഫിനിഷ്​ ചെയ്​തത്​.