ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച; ആറ്‌ തൊഴിലാളികള്‍ മരിച്ചു

0
33

ഹൈദരാബാദ്: ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ആറ്‌ തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിലെ തതിപത്രിയിലാണ് സംഭവം. ബ്രസീലിയന്‍ കമ്പനിയുടെ
ഉടമസ്ഥതയിലുള്ള സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയായ ഗര്‍ദൗ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡില്‍ അപകടമുണ്ടായത്.

തൊഴിലാളികളായ ബി.രഘുനാഥ് (21), കെ.മനോജ് കുമാര്‍(24), യു.ഗംഗാധര്‍ (37), എസ്എ.വാസിം ബാഷ(39), കെ.ശിവ മദ്ദിലേതി(26), ഗുരുവിയ (40) എന്നിവരാണ് മരണപ്പെട്ടത്.  ഫാക്ടറിയിലെ ഒരു യൂണിറ്റില്‍ അറ്റകുറ്റപ്പണികള്‍ക്കു ശേഷം നടന്ന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് എസ്.പി ജി.അശോക് കുമാര്‍ പറഞ്ഞു.

ജില്ലാ മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ചോര്‍ന്നാണ് അത്യാഹിതം ഉണ്ടായത്‌. രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
അതീവ ഗുരുതരാവസ്ഥയിലുള്ള ചിലര്‍ ചികിത്സയിലാണ്.