മഴ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ തെന്നി മാറി

0
34

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മഴയിൽ വിമാനം റൺവേയിൽ തെന്നി മാറി. പുലർച്ചെ 2.18ന് ഇറക്കിയ ഖത്തർ എയർവേയ്സ് വിമാനമാണ് റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി. യാത്രക്കാർക്ക് പരിക്കില്ല.

ഇതേത്തുടർന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനം പുറപ്പെടാനായില്ല. ഈ വിമാനത്തിൽ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തിൽ യാത്രയാക്കും.അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.