കനത്ത മഴ: ഗു​ജ​റാ​ത്തി​ല്‍ 19 മ​ര​ണം

0
28
Godhara: Residents wade through flood water after heavy rains in Godhara, Gujarat on Monday. PTI Photo (PTI7_4_2016_000213B)

ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്തി​ല്‍ കനത്ത മഴയില്‍ ഇ​തു​വ​രെ 19 പേ​ര്‍ മ​രി​ച്ചു. മ​ഴ​ക്കെ​ടു​തി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് 950ലേ​റെ പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ഗ്രാ​മ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് ഗു​ജ​റാ​ത്ത് ദു​രി​താ​ശ്വാ​സ ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

പ്ര​ള​യം ബാ​ധി​ച്ച സൗ​ത്ത് ഗു​ജ​റാ​ത്തി​ലും വ​ഡോ​ദ​ര​യി​ലും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ(​എ​ന്‍​ഡി​ആ​ര്‍​എ​ഫ്) നാ​ലു സം​ഘ​ങ്ങ​ള്‍ രം​ഗ​ത്തു​ണ്ട്. ഗാ​ന്ധി​ന​ഗ​റി​ല്‍ മൂ​ന്നും അം​റെ​ലി, ജം​ന​ഗ​ര്‍, മ​ഹി​സാ​ഗ​ര്‍, പ​ല​ന്‍​പു​ര്‍ എ​ന്നി​വി​ട​ങ്ങളി​ല്‍ ഓ​രോ സം​ഘ​ത്തെ വീ​ത​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
നാ​വ്സാ​രി ജി​ല്ല​യി​ലാ​ണ് മ​ഴ​ക്കെ​ടു​തി ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത്. ഇവിടെ 641 ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ത്താ​ക്കി.