ന്യൂഡല്‍ഹി: പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി രംഗത്ത് വന്നതിന് പിന്നാലെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്നുള്ള സഖ്യം ജമ്മു കാശ്മീരിന്റെ സമാധാനം ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കാശ്മീരിലെ സമാധാനം നഷ്ടപ്പെടുന്നത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീര്‍ താഴ്വരകളില്‍ നിന്ന് നിരവധി യുവ ജവാന്മാരുടെ ജീവനാണ് നാള്‍തോറും നഷ്ടപ്പെടുന്നത്. നാല് വര്‍ഷമായിട്ടും മോദി സര്‍ക്കാരിന്റെ കാശ്മീര്‍ നയം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും രണ്‍ദീപ് വ്യക്തമാക്കി. പി.ഡി.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം അപകടകരമായിരിക്കുമെന്ന് മെഹബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നു.