ഷെഹര്‍ദാന്‍ ഷാക്വിരി ലിവര്‍പൂളിലേക്ക്

0
30

ലണ്ടന്‍: സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ഷെഹര്‍ദാന്‍ ഷാക്വിരി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക്. 26 കാരനായ താരം അഞ്ചു വര്‍ഷത്തെ കരാറാണ് ക്ലബ്ബുമായി ഒപ്പു വച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഷെഹര്‍ദാനെ സ്വന്തമാക്കിയ കാര്യം ലിവര്‍പൂള്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്.

13 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ലിവര്‍പൂള്‍ സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ്ബിന്റെ ഈ സമ്മറിലെ മൂന്നാമത്തെ സൈനിംഗ് ആണിത്. ബയേണ്‍ മ്യൂണിക്ക്, ഇന്റര്‍മിലാന്‍, എഫ്‌സി ബാസെല്‍ എന്നീ ക്ലബ്ബുകള്‍ക്കു വേണ്ടിയും ഷെഹര്‍ദാന്‍ കളിച്ചിട്ടുണ്ട്.

‘ലിവര്‍പൂളിലേക്ക് വന്നതില്‍ താന്‍ സന്തോഷവാനാണ്. വളരെയധികം ചരിത്രമുള്ള വലിയൊരു ക്ലബ്ബിലാണ് താന്‍ എത്തിപ്പെട്ടിരിക്കുന്നത്. വളരെ നല്ല കളിക്കാരും, കോച്ചുമാണ് ഇവിടെ ഉള്ളത്. വളരെ നേരത്തെ ഇവിടെ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചിരിക്കുന്നത്’ ഷെഹര്‍ദാന്‍ ലിവര്‍പൂളിന്റെ വെബ്‌സൈറ്റില്‍ കുറിച്ചു.