‘ഹിന്ദു-പാക്കിസ്ഥാന്‍’ പരാമര്‍ശം ; ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു

0
48

കൊല്‍ക്കത്ത: ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ കേസെടുത്തുകൊല്‍ക്കത്ത ഹൈക്കോടതി. അടുത്തമാസം 14ന് തരൂര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനവും പിന്തുണയും ലഭിക്കുമ്ബോഴാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വിവാദ പരാമര്‍ശത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തരൂരും വ്യക്തമാക്കി. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതി ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുമെന്ന് മുന്‍ നിലപാട് ആവര്‍ത്തിച്ച്‌ അദ്ദേഹം ഓണ്‍ലൈനില്‍ ലേഖമെഴുതി.

നേരത്തെ തിരുവനന്തപുരത്തു കഴിഞ്ഞദിവസം പൊതുപരിപാടിയില്‍ നടത്തിയ ഈ പരാമര്‍ശം ബിജെപി ഏറ്റുപിടിക്കുകയായിരുന്നു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും അതൃപ്തി അറിയിച്ചെങ്കിലും കേരള നേതൃത്വം തരൂരിനെ പിന്തുച്ചു കൊണ്ടാണ് രംഗത്തെത്തിയത്. നേരത്തെ താന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നവെന്നു തരൂര്‍ ഫേസ്‌ബുക് പേജിലൂടെയും അദ്ദേഹ വ്യക്തമാക്കിയുരന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും.