അഭിമന്യു വധം: ഒരു പ്രതി കൂടി പിടിയില്‍

0
41

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി പിടിയില്‍. കൃത്യത്തില്‍ പങ്കെടുത്ത ആലുവ സ്വദേശിയാണ് അറസ്റ്റിലായ പ്രതിയെന്ന് പൊലീസ് വിശദമാക്കി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിലായത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന പ്രതി മറ്റൊരു കേസില്‍ തിരുവനന്തപുരത്ത് പിടിയിലായിരുന്നു. ആലുവ സ്വദേശി അനസിനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ എസ് ഡിപിഐയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു.