ധനകാര്യസ്ഥാപന ഉടമയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍

0
30

കോഴിക്കോട്: സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. എറണാകുളം സ്വദേശി സുമേഷ്‌കുമാറാണ് പിടിയിലായത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്ന് സുമേഷ് വെളിപ്പെടുത്തിയെന്നാണു സൂചന. പുതുപ്പാടി കൈതപൊയിലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കോടഞ്ചേരി കുപ്പായക്കോട് സ്വദേശി പി.ടി.കുരുവിള (52)യാണ് ജീവനോടെ തീകൊളുത്തിയത്.

കഴിഞ്ഞ ആറിന് സ്ഥാപനത്തില്‍ എത്തിയ സുമേഷ്‌കുമാര്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ പോലും ഇല്ലാതെ പണം നല്‍കാനാവില്ലെന്ന് സജി അറിയിച്ചതോടെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പെട്രോളുമായി വീണ്ടും സ്ഥാപനത്തിലെത്തിയ ഇയാള്‍ സജിയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച സജിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.