ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി സമ്പൂര്‍ണ പരാജയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഡല്‍ഹിയില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയമാണെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.
ഞായറാഴ്ച തലസ്ഥാനത്ത് രണ്ട് പേര് ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു പോലീസ് സ്റ്റേഷനിലെത്തിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയും ഒരു എയര്‍ ഹോസ്റ്റസുമാണ് ജീവനൊടുക്കിയതെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
Law and order in the capital of India is deteriorating by the day. BJP has completely failed. https://t.co/i2bVGGOCem
— Arvind Kejriwal (@ArvindKejriwal) July 16, 2018