ഡല്‍ഹിയില്‍ എയര്‍ ഹോസ്റ്റസിന്റെ മരണം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

0
30

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ എയര്‍ ഹോസ്റ്റസ് ജീ​വ​നൊ​ടു​ക്കി​യ കേസില്‍ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഗു​ഡ്ഗാ​വി​ൽ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹൗ​സ്ഖാ​സ് മേ​ഖ​ല​യി​ലെ പ​ഞ്ച്ശീ​ൽ പാ​ർ​ക്കി​ലാ​ണ് എ​യ​ർ​ഹോ​സ്റ്റ​സാ​യ അ​നീ​സി​യ ബ​ത്ര(39) മ​രി​ച്ച​ത്.

വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്നു ചാ​ടി ഇ​വ​ർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കു​ന്ന​തി​നു മു​ന്പ് താ​ൻ മ​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു കാ​ട്ടി ഭ​ർ​ത്താ​വി​നു സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

ലു​ഫ്താ​ൻ​സ എ​യ​ർ​ലൈ​ൻ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് അ​നീ​സി​യ. സ്ത്രീ​ധ​ന​പീ​ഡ​ന​മാ​ണ് മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു കാ​ട്ടി അ​നീ​സി​യ​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്