അഭിമന്യു വധം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

0
46

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഹാരാജാസ് കോളജില്‍ നിന്നും തുടങ്ങിയ മാര്‍ച്ച്‌ ഐജി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തില്‍ ഇരുനൂറോളം പ്രവര്‍ത്തകരാണ് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. മാര്‍ച്ച്‌ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ജലപീരങ്കി പ്രയോഗിച്ച്‌ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.