ക്യാമ്പസ് രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ഹൈ​ക്കോട​തി; രൂക്ഷവിമര്‍ശനം

0
34

കൊ​ച്ചി: ക്യാമ്പസ് രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ഹൈ​ക്കോട​തി. എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം ഇ​തി​ന്‍റെ പ​രി​ണി​ത ഫ​ല​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്​ട്രീയം വേണ്ടെന്ന ഹൈ​ക്കോട​തി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണി കോടതി പരിഗണിച്ചത്.

കോളേജ് ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ല. ക്യാമ്പസില്‍ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി. ഓരോ വ്യക്തിക്കും ക്യാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല.

അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.