മറയൂര്‍: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായതില്‍ സന്തോഷമുണ്ടെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പുറത്തിറക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഭിമന്യു കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയിലായതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു രാവിലെയാണ് മൂന്നാം വർഷ അറബിക് വിദ്യാർഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രഡിഡന്റുമായ മുഹമ്മദിനെ പൊലീസ് അറസ്റ്റു ചെയതത്. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളുടെ നേതൃത്വത്തിലായിരുന്നു.
കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.