കോട്ടയം: കന്യാസ്ത്രീ നല്കിയ പരാതിയില്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയത്. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാല് മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതില്‍ ഇടപെടാതിരുന്നത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു.
കര്‍ദിനാളിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കന്യാസ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് മൊഴി എടുക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കര്‍ദിനാളിന് കത്തു നല്‍കിയിരുന്നു. കര്‍ദിനാള്‍ അറിയിച്ചത് അനുസരിച്ചാണ് സംഘം ഇന്ന് മൊഴി രേഖപ്പെടുത്താനെത്തിയത്.