ബി.ജെ.പി നേതാവ്​ ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്​

0
33

കൊല്‍ക്കത്ത: പശ്​ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യ സഭാംഗവുമായിരുന്ന ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്​. ബി.ജെ.പിയില്‍ രാജിക്കത്ത്​ നല്‍കിയ ചന്ദന്‍, ശനിയാഴ്ച തൃണമൂലില്‍ ചേരും. ശനിയാഴ്​ച തൃണമൂലി​​െന്‍റ ആഭിമുഖ്യത്തില്‍ രക്തസാക്ഷിദിനത്തോടനുബന്ധിച്ച്‌​ നടത്തുന്ന മെഗാ റാലിയിലാണ്​ ചന്ദ​​െന്‍റ തൃണമൂല്‍ പ്രവേശനം നടക്കുക.

പാര്‍ട്ടിയും ചന്ദനും ഇക്കാര്യത്തെ കുറിച്ച്‌​ ഒന്നും പറയുന്നില്ലെങ്കിലും ശനിയാഴ്​ചയിലെ റാലിയില്‍ നിരവധി പുതു മുഖങ്ങള്‍ പാര്‍ട്ടിയിലെത്തുമെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ്​ ഉറപ്പു നല്‍കുന്നു.

അമിത്​ ഷാ- മോദി അച്ചുതണ്ടിനെ ചുറ്റുന്ന ബി.ജെ.പി അധികാരത്തില്‍ ചന്ദന്‍ മിത്ര അതൃപ്​തനായിരുന്നു​. ബി.ജെ.പി നയങ്ങളിലുള്ള അതൃപ്​തി രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ്​ വിവരം. രണ്ടു തവണ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായിരുന്ന വ്യക്​തയാണ്​ ചന്ദന്‍ മിത്ര.