ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലറെന്ന് പ്രിഥ്വിരാജ്

0
32

മോഹന്‍ലാല്‍ ആരാധകരും പ്രഥ്വിരാജ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് ഇന്നു മുതല്‍. മുരളീ ഗോപി തിരക്കഥ രചിച്ച ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിഥ്വിരാജ് വ്യക്തമാക്കി. ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയരാണ് നായിക. സുജിത് വാസുദേവ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. തിരുവനന്തപുരം, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, മുംബൈ എന്നിവിടങ്ങളില്‍ ചിത്രത്തിന് ഷൂട്ടിംഗുണ്ടാകും.