സംസ്ഥാനത്ത് ഈ മാസം 20 മുതൽ ലോറി സമരം

0
27

പാലക്കാട്​: സംസ്ഥാനത്ത് ഈ മാസം 20 മുതൽ ലോറി സമരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഈ സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്​പോർട്ട്​ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ലോറി ഉടമകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക്​ ലോറി സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ചാണ്​​ ​ ജൂലൈ 20 മുതൽ ചരക്ക്​ വാഹനങ്ങൾ സർവീസ്​ നിർത്തുന്നത്.​

ഏകദേശം മൂന്ന്​ ലക്ഷത്തോളം ചരക്ക്​ വാഹനങ്ങൾ ജൂലൈ 20ന്​ സംസ്​ഥാനത്ത്​ സർവീസ് നിർത്തിവെക്കുമെന്നാണ് സൂചന. സ്​റ്റേറ്റ്​ ലോറി ഓണേഴ്​സ്​ ഫെഡറേഷനാണ് സമരത്തിന്റെ അറിയിപ്പ് നല്‍കിയത്.

ഇന്ധന ടാങ്കറുകൾ, ഗ്യാസ്​ ടാങ്കറുകൾ, ഓക്​സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തിൽ ഒഴിവാക്കിയിട്ടുണ്ട്.