സി.പി.ജോഷിയെ അസം പാര്‍ട്ടി ചുമതലകളിൽ നിന്ന്  കോണ്‍ഗ്രസ് നീക്കി

0
22

ന്യൂഡൽഹി: സി.പി.ജോഷിയെ കോണ്‍ഗ്രസ് അസം  ചുമതലകളിൽ നിന്ന് നീക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ജോഷിയെ മാറ്റിയത്. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.

ജോഷിയെ മാറ്റാനുള്ള സാഹചര്യമെന്താണെന്ന് വ്യക്തമായിട്ടില്ല. ജോഷിയുടെ ആസാം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമായിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തി.

നേരത്തെ, ബംഗാൾ, ബീഹാർ, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നിവിടങ്ങളിലെ പാർട്ടി ചുമതലകളിൽ നിന്നും ജോഷിയെ നീക്കിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് ആണ് ഇക്കാര്യം അറിയിച്ചത്.