അധികാരത്തിലിരിക്കുന്നവരെ ജനങ്ങൾ ചോദ്യം ചെയ്യരുതെന്നാണ്‌ ബിജെപി നയം; വിവരാവകാശ ഭേദഗതിക്കെതിരെ രാഹുല്‍

0
22

ന്യൂഡൽഹി: അധികാരത്തിലിരിക്കുന്നവരെ ജനങ്ങൾ ചോദ്യം ചെയ്യരുതെന്നതാണു ബിജെപിയുടെ നയമെന്നു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിവരാവകാശ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരാന്‍ ആലോചിക്കുന്ന മാറ്റങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഇന്ത്യക്കാർക്കും സത്യം അറിയാനുള്ള അവകാശമുണ്ട്. എന്നാൽ സത്യം മറച്ചുവയ്ക്കാനാണു ബിജെപിയുടെ ശ്രമം. വിവരാവകാശ നിയമത്തിൽ കൊണ്ടുവരാനിരിക്കുന്ന മാറ്റങ്ങൾ നിയമത്തെ ഉപയോഗശൂന്യമാക്കും. ഇത് എല്ലാ ഇന്ത്യക്കാരും എതിർക്കേണ്ടതാണ്– രാഹുൽ ട്വീറ്റ് ചെയ്തു.