കു​റ്റം ചെ​യ്യാ​തെ ജ​യി​ലി​ല്‍ കി​ട​ക്കാ​ന്‍​ മോ​ഹ​മു​ള്ള​വ​ര്‍​ക്ക്​ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു

0
33

തി​രു​വ​ന​ന്ത​പു​രം: കു​റ്റം ചെ​യ്യാ​തെ ജ​യി​ലി​ല്‍ കി​ട​ക്കാ​ന്‍​ അ​തി​യാ​യ മോ​ഹ​മു​ള്ള​വ​ര്‍​ക്ക്​ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ജ​യി​ല്‍ വ​കു​പ്പാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ജ​യി​ല്‍ ടൂ​റി​സ​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. പ​ണ​മ​ട​ച്ചാ​ല്‍ യൂ​നി​ഫോ​മി​ല്‍ ജ​യി​ല്‍ ഭ​ക്ഷ​ണ​വും ക​ഴി​ച്ച്‌ ആ​ര്‍​ക്കും ഒ​രു​ദി​വ​സം ജ​യി​ലി​ല്‍ ത​ങ്ങാ​വു​ന്ന പ​ദ്ധ​തി​ക്കാ​ണ്​ രൂ​പം ന​ല്‍​കി​യ​ത്. ശി​പാ​ര്‍​ശ സ​ര്‍​ക്കാ​റി​ന്​ കൈ​മാ​റി. തൃ​ശൂ​രി​ലെ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ വ​ള​പ്പി​ല്‍ ഒ​രു​ങ്ങു​ന്ന ജ​യി​ല്‍ മ്യൂ​സി​യ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ ജ​യി​ല്‍​വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ജ​യി​ല്‍ വ​ള​പ്പി​ല്‍​ പു​രു​ഷ​ന്മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും പ്ര​ത്യേ​ക ബ്ലോ​ക്ക്​ ഒ​രു​ക്കും. ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത്​ ഫീ​സ​ട​ച്ചാ​ല്‍ 24 മ​ണി​ക്കൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യാം. ജ​യി​ല്‍ അ​നു​ഭ​വം സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യം. എ​ന്നാ​ല്‍, സ്​​ഥി​രം അ​ന്തേ​വാ​സി​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നാ​കി​ല്ല. ജ​യി​ല്‍ മ്യൂ​സി​യ​ത്തി​നും ഈ ​പ​ദ്ധ​തി​ക്കും സ​ര്‍​ക്കാ​ര്‍ ഈ ​വ​ര്‍​ഷം ആ​റു​കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജ​യി​ല്‍ മ്യൂ​സി​യ​ത്തി​​െന്‍റ രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി.

തൂ​ക്കു​മ​രം, ഏ​കാം​ഗ സെ​ല്‍, ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ​യും രാ​ജ​ഭ​ര​ണ​കാ​ല​ത്തെ​യും കൈ​വി​ല​ങ്ങു​ക​ള്‍, ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ഴ​യ വേ​ഷം, തൂ​ക്കി​ലേ​റ്റാ​ന്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന ‘ബ്ലാ​ക്ക് വാ​റ​ന്‍​റ്​’ ഉ​ത്ത​ര​വ്, പ​ഴ​യ രേ​ഖ​ക​ള്‍, ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.