ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ ഫാ.ഏബ്രഹാം വര്‍ഗീസ്(സോണി), ജെയ്സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷ വിധി പറയാനായി കോടതി മാറ്റിവെച്ചു.
ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറയാനായി മാറ്റിയത്. ജഡ്ജിയുടെ ചേംബറിലാണ് വാദം കേട്ടത്. അതും അടച്ചിട്ട മുറിയിലായിരുന്നു വാദം കേള്‍ക്കല്‍. വിധി വരും വരെ രണ്ട് പേരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.
കേസിലെ രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യുവും ജോണ്സണ് വി മാത്യുവും റിമാന്‍ഡില്‍ കഴിയുകയാണ്. ഇവരുടെ ജാമ്യാപേക്ഷ തിരുവല്ല സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളി.