ന്യൂഡല്‍ഹി: രാജ്യത്ത് അരങ്ങേറുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തന്റെ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തുണ്ടായ എല്ലാ ആള്‍ക്കൂട്ട ആക്രമണങ്ങളെയും അപലപിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളാണ് ഇതിന് കാരണമാകുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്വം ഉണ്ട്. ക്രമസമാധാനം സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജ്നാഥ് സിംഗിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ് എംപിമാര്‍ ലോകസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് എംപി ശശി തരൂരും രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.