‘വയലറ്റ്’ നിറത്തില്‍ പുതിയ നൂറു രൂപ നോട്ട് വരുന്നു

0
133

ന്യൂഡല്‍ഹി: വയലറ്റ് നിറത്തില്‍ നൂറു രൂപയുടെ പുതിയ കറന്‍സി നോട്ട് വരുന്നു. ഇ​പ്പോ​ള്‍ പ്ര​ചാ​ര​ത്തി​ലു​ള്ള നൂ​റു രൂ​പ നോ​ട്ടി​നെ​ക്കാ​ള്‍ ചെ​റു​താ​യി​രി​ക്കും പു​തി​യ നോ​ട്ട്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യും.

മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി ആരംഭിച്ചു.
സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. പത്തു രൂപ നോട്ടിനെക്കാള്‍ വലിപ്പമുണ്ടാകും. അ​ടു​ത്ത ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ നോ​ട്ട് പു​റ​ത്തി​റ​ക്കാ​നു​മെ​ന്നാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.