ജെഎന്‍യു സംഭവം; കനയ്യ കുമാറിനെതിരായ നടപടി ഹൈക്കോടതി തടഞ്ഞു

0
20

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ പിഴയൊടുക്കണമെന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ശിക്ഷാ നടപടി ഡല്‍ഹി ഹൈക്കോടതി തടഞ്ഞു.

പല കാരണങ്ങളാല്‍ ജെഎന്‍യുവിന്റെ ഈ ശിക്ഷ നിലനില്‍ക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിക്ഷ പിന്‍വലിക്കുന്നതായി ജെഎന്‍യു അധികൃതര്‍ അറിയിച്ചു.

പിഴയൊടുക്കണമെന്ന ജെഎന്‍യു അധികൃതരുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കനയ്യ കുമാര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂണിവേഴ്‌സിറ്റിയുടെ അച്ചടക്കം ലംഘിച്ചതിന് ശിക്ഷയായാണ് കനയ്യ കുമാര്‍ പിഴയൊടുക്കണമെന്ന് ജെഎന്‍യു നിര്‍ദേശിച്ചത്.
അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് കാണിച്ചാണ് കോളേജിലെ അപ്പീല്‍ കമ്മിറ്റി കനയ്യ കുമാറിന് 10000 രൂപ പിഴ ചുമത്തിയത്.