ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ലോക്സഭയില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. ബി.ജെ.പി സര്‍ക്കാറിനും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കത്തിക്കയറിയ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി പ്രസംഗത്തിനൊടുവില്‍ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ആലിംഗനം ചെയ്തത് സഭയില്‍ ചിരി പടര്‍ത്തി. പ്രസംഗം കഴിഞ്ഞ ശേഷം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തിയാണ് അദ്ദേഹത്തെ രാഹുല്‍ ആലിംഗനം ചെയ്തത്. തുടര്‍ന്ന് കൈകൊടുക്കുകയും ചെയ്ത രാഹുലിെന്റ നടപടിയില്‍ അമ്ബരന്ന മോദി അദ്ദേഹത്തെ തിരിച്ചു വിളിച്ച് സ്വകാര്യമായി സംസാരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തശേഷം ഇരിപ്പിടത്തിലെത്തിയ രാഹുല്‍
പ്രസംഗത്തില്‍ ബി.ജെ.പിക്ക് നന്ദിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. കോണ്ഗ്രസുകാരനായിരിക്കുന്നതിെന്റയും ഇന്ത്യക്കാരനായിരിക്കുന്നതിെന്റയും മൂല്യം മനസിലാക്കി തന്നത് ബി.ജെ.പിയും ആര്.എസ്.എസുമാണ്. നിങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടായിരിക്കാം. നിങ്ങളെന്നെ പപ്പു എന്ന് വിളിക്കുന്നു. എന്നാല്‍ എനിക്ക് നിങ്ങളോട് ദേഷ്യമില്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണ് – രാഹുല്‍ പറഞ്ഞു.