കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ കുമ്പസാര ലൈംഗിക ചൂഷണക്കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ പരാതിയുമായി വീണ്ടും യുവതി. ഇന്ന് പുറത്തിറക്കിയ യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന് തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുവതിയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രത്യേക അന്വേഷണസംഘം ഇവരുടെ വീട്ടിലെത്തിയാണ് പരാതി സ്വീകരിച്ചത്. പരാതി ക്രൈബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയതായി അന്വേഷണസംഘം അറിയിച്ചു.
വീഡിയോയില്‍, യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പറയുന്ന എബ്രഹാം വര്‍ഗീസ് യുവതിക്കും വീട്ടുകാര്‍ക്കും എതിരെ മോശമായ രീതിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ വീഡിയോ വിവാദമായതോടെ വൈദികന് വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു.