ന്യൂഡല്‍ഹി: രാഹുല്‍ സഭാ മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്. രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ല. നാടകം സഭയില്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ സ്ഥാനത്തിെന്റ അന്തസ്സ് രാഹുല്‍ മാനിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. അതേസമയം രാഹുലിനെ പരിഹസിച്ച് രാജ്നാഥ് സിങ് രംഗത്തുവന്നു. രാഹുലിേന്റത് ചിപ്കോ സമരമാണെന്നാണ് രാജ്നാഥ് സിങ്ങിെന്റ പരിഹാസം.
സഭയില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ രാഹുല്‍ ഗാന്ധി ഭരണപക്ഷ ബഞ്ചിനടുത്തെത്തി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിങ്.